കെ ടി മുഹമ്മദ് അനുസ്മരണം നടത്തി

Kozhikode

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നാടകാചാര്യന്‍ കെ ടി മുഹമ്മദ് അനുസ്മരണം കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. പ്രമുഖ സിനിമ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പുകസ സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞമ്മദ്, ജില്ലാ പ്രസിഡന്റ് എ കെ രമേഷ്, പ്രമുഖ കലാകാരി എല്‍സി സുകുമാരന്‍, നടന്‍ പി പി ജയരാജ് കോഴിക്കോട്, വില്‍സണ്‍ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. പുകസ ജില്ലാ സെക്രട്ടറി ഡോ. യു ഹേമന്ദ് കുമാര്‍ സ്വാഗതവും ഗുലാബ്ജാന്‍ നന്ദിയും പറഞ്ഞു.

പരിപാടിക്ക് മുന്നോടിയായി തെരുവ് നാടകോത്സവം ഉണ്ടായി. ബൈജു ലൈല രാജ് രചനയും സംവിധാനവും നിര്‍വഹിച്ച ‘മറ്റോന്‍’ നാടകത്തില്‍ മണി ആലമ്പാട്ടില്‍ , സുജിത് എടക്കാട്, ലത ആലമ്പാട്ടില്‍ എന്നിവരും ധീരജ് പുതിയ നിരത്ത് സംവിധാനം ചെയ്ത ഷിബു മുത്താട്ടിന്റെ ‘ ദേശവാസി’ നാടകത്തില്‍ കെ കെ സന്തോഷ്, സജു മൊകവൂര്‍ എന്നിവരും വ്യത്യസ്ഥ കഥാ പാത്രങ്ങളായി തെരുവില്‍ നിറഞ്ഞാടി. സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ബ്‌ളീഡിംഗ് മൂണ്‍ ‘പുകസ കോഴിക്കോട് നോര്‍ത്ത് മേഖലാ കമ്മിറ്റി അരങ്ങില്‍ എത്തിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകര്‍ മോഹിനിയാട്ട കലാകാരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ടൗണ്‍ ഹാള്‍ പരിസരത്ത് പ്രകടനവും സംഘടിപ്പിച്ചു.