സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡ് ജേതാക്കളെ ആദരിച്ചു

Malappuram

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ ഉന്നത വിജയം നേടിയ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു. അംഗങ്ങൾക്ക് രാജ്യപുരസ്കാർ അവാർഡ് സർട്ടിഫിക്കറ്റ് , ബാഡ്ജ്, ഉപഹാരം എന്നിവ പ്രധാന അധ്യാപകൻ സി.പി. സഹദേവൻ നൽകി.

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ മുഖ്യ പ്രഭാഷണം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഇ. സഹീർ ,ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി , സ്റ്റാഫ് സെക്രട്ടറി കെ.പി. അബ്ദുൽ വഹാബ്, സീനിയർ അസിസ്റ്റന്റ് റസാക്ക് പൊട്ടശ്ശാല,സ്കൗട്ട്സ് ഗൈഡ്സ് മാസ്റ്റർമാരായ പി.വി. സുലൈമാർ, ഹഫ്സത്ത് അടിയാട്ടിൽ, പി. ആരിഫ ഹസനത്ത് അധ്യാപകരായ ഹാരിസ് മാങ്കടവത്ത്, ഇ.സക്കീർ ഹുസൈൻ, കെ.അജിത് കുമാർ, ടി. ജെ. രാജേഷ്, ട്രൂപ്പ് , കമ്പനി ലീഡർമാരായ ടി.എം. ആനന്ദ് കുമാർ, ടി. ഫാത്തിമ ഷഹ് മ എന്നിവർ സംസാരിച്ചു .