പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, എ ടി എമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

Kasaragod

കാസര്‍കോട്: സംസ്ഥാനത്ത് വന്‍ കവര്‍ച്ച. സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. മഞ്ചേശ്വരം ഉപ്പളയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ആക്സിസ് ബാങ്കിന്റെ എ ടി എമ്മിലേക്ക് പണവുമായി എത്തിയപ്പോഴായിരുന്നു കവര്‍ച്ച. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ജീവനക്കാര്‍ പറയുന്നു.