ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുമെന്നത് കോണ്‍ഗ്രസ് നിലപാട്
തിരുവനന്തപുരം: എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ് ഡി പി ഐയുടെ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് തള്ളിയത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സിയുടെ പ്രസിഡന്റ് ചുമതല വഹിക്കുന്ന എം എം ഹസ്സനും പറഞ്ഞു.
വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാല്‍ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ് ഡി പി ഐ പിന്തുണ സംബന്ധിച്ച നിലപാട് യു ഡി എഫ് നേതാക്കള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. നേതാക്കള്‍ പറഞ്ഞു.