കല്പറ്റ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വയനാട്ടില്‍ വന്‍ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍. വയനാട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തിയത്. പൊന്നാട അണിയിച്ചാണ് സുരേന്ദ്രന്‍ സ്മൃതി ഇറാനിയെ വരവേറ്റത്.
രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദില്ലിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം ശരിയല്ല. രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുല്‍ ഇന്ത്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലെ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലല്ലോയെന്ന് അവര്‍ പറഞ്ഞു.