വാഷിംഗ് മെഷീനിലൂടെ പുറത്തിറങ്ങുന്ന മനുഷ്യന്‍, ശ്രദ്ധ നേടി കോണ്‍ഗ്രസിന്‍റെ പരസ്യം

India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രധാന മാധ്യമങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിച്ച പരസ്യം ശ്രദ്ധ നേടുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ വിമര്‍ശിച്ച് നല്‍കിയ വാഷിംഗ് മെനില്‍ നിന്ന് പുറത്തിറങ്ങുന്ന മനുഷ്യന്‍ എന്ന പരസ്യമാണ് ശ്രദ്ധ നേടിയത്.

അഴിമതിക്കാരെ ബി ജെ പി വെളുപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പരസ്യത്തിലെ വിമര്‍ശനം. പ്രമുഖ ദേശീയ ദിനപത്രങ്ങളിലാണ് കോണ്‍ഗ്രസ് പരസ്യം നല്‍കിയത്. വാഷിങ്ങ് മെഷീനിലൂടെ ബി ജെ പിയുടെ ഷാളും ധരിച്ച് പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജന താത്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നുവെന്ന പരാര്‍മശത്തോടെയാണ് പരസ്യം.

ബി ജെ പി ഒരു വാഷിംഗ് മെഷീന്‍ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേരത്തെ മുതല്‍ ആരോപിച്ചിരുന്നതാണ്. യു പി എ സര്‍ക്കാറിനെതിരെ അഴിമതിയുടെ പേരുപറഞ്ഞ് വലിയ സമരം നടത്തിയ ബി ജെ പി ഇപ്പോള്‍ അഴിമതിക്കാരെയെല്ലാം വെളുപ്പിച്ചെടുക്കുകയാണ്. ഇതാണ് വാഷിംഗ് മെഷിന്‍ പരസ്യത്തിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.