മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് പതിനാറുകാരിയെ പന്ത്രണ്ടുമണിക്കൂറോളം ബലാത്സംഗം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിട്ടു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രലോഭിപ്പിച്ച് സമീപത്തെ ആളൊഴിഞ്ഞ് ബംഗ്ലാവില്‍ എത്തിച്ചത്. ഇവിടെവച്ചാണ് എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.