ഐ എസ് എം തിരൂർ മണ്ഡലം ഇസ്ലാഹി തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും

Malappuram

തിരൂർ: റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണെമെന്നും വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കണെമെന്നും റമളാനിലൂടെ റയ്യാനിലേക്ക് കാമ്പയിൻ്റെ ഭാഗമായി ഐ എസ് എം തിരൂർ മണ്ഡലം സമിതി തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തസ്കിയത്ത് സംഗമം ആവശ്യപ്പെട്ടു. സൗഹൃദ ഇഫ്താർ സംഗമത്തിൽ സൗഹൃദ പ്രതിനിധികൾ പങ്കെടുത്തു.

കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി. ആബിദ് മദനി ഉദ്ഘാടനം ചെയ്തു. റിഹാസ് പുലാമന്തോൾ , അഫ്താഷ് ചാലിയം, സജ്ജാദ് ഫാറൂഖി, വാജിദ് ഒറ്റപ്പാലം, മുസ്ബിറ ലാമിയ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഖുർആൻ ക്വിസ് മത്സര വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്തു. തിരൂർ മുൻസിപ്പൽ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്ത് സജ്ന കൗൺസിലർ സജ്ന അൻസാർ എന്നിവർ വെളിച്ചം പദ്ധതി പുസ്തകം സ്വീകരിച്ചു. സി എം പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പി മുഹമ്മദ് കുട്ടി ഹാജി,ഇക്ബാൽ വെട്ടം, വി.പി.കാസിം ഹാജി, ഷംസുദ്ധീൻ അല്ലൂർ, സഹീർ വെട്ടം, ഹുസൈൻ കുറ്റൂർ, പി.നിബ്രാസുൽ ഹഖ്,
മൂഫീദ്തിരൂർ ,ആയിശാബി പച്ചാട്ടിരി, സൈനബ കുറ്റൂർ, കെ. നാജിയ എന്നിവർ പ്രസംഗിച്ചു.കാമ്പയിൻ്റെ ഭാഗമായി ശാഖാ , മേഖല തസ്കിയത്ത് സംഗമം ,റമളാൻ ക്വിസ്, ഖുർആൻ വെളിച്ചം പദ്ധതി എന്നിവ നടന്നു വരുന്നു.