മഞ്ചേരി: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശവുമായി പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ നടക്കും. സമ്മേളനത്തിന്റെ മലപ്പുറം ജില്ല സമ്പൂര്‍ണ്ണ സംഘാടക സമിതി കണ്വെന്ഷന് 18ന് ഞായര്‍ 2 മണിക്ക് മഞ്ചേരി സഭാഹാളില്‍ കെ എന്‍ എം മര്‍ക്കസ്സുദഅവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡേ. യു പി യഹ്യാഖാന്‍ മദനി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും.
