മുജാഹിദ് പത്താം സംസ്ഥാന സംമ്മേളന മാനവിക സന്ദേശ യാത്ര വണ്ടൂര്‍ മണ്ഡലത്തില്‍ പ്രയാണം തുടങ്ങി

Malappuram

വണ്ടൂര്‍: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം ജില്ലാ സംഘാടക സമിതി ഡിസംബര്‍ 5ന് വഴിക്കടവില്‍ നിന്നാരംഭിച്ച് ജനുവരി 7ന് ഐക്കരപ്പടിയില്‍ സമാപിക്കുന്ന ജില്ല മാനവിക സന്ദേള്‍ യാത്രയുടെ വണ്ടൂര്‍ മണ്ഡലം പര്യാടനം തുടങ്ങി.

33 ദിവസങ്ങളിലായി നടക്കുന്ന മാനവിക സന്ദേശ യാത്ര 10 ദിവസം പിന്നിട്ടപ്പോള്‍ ആറായിരം ആളുകളിലേക്ക് നേരിട്ട് സമ്മേളന സന്ദേശം നല്‍കി. എടക്കര, നിലമ്പൂര്‍, എടവണ്ണ മണ്ഡലങ്ങളിലെ 115 കേന്ദ്രങ്ങളില്‍ സമ്മേളന പ്രമേയപ്രഭാഷണങ്ങള്‍, 8 സൗഹൃദ മുറ്റങ്ങള്‍ എന്നിവ നടന്നു. വണ്ടൂര്‍ മണ്ഡലത്തില്‍ കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന സമിതി അംഗം അബ്ദുല്‍ കരീം വല്ലാഞ്ചിറ വണ്ടൂരില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു.

ജാഥ ക്യാപ്റ്റന്‍ കെ.അബ്ദുല്‍ അസീസ്, ടി.ടി.ഫിറോസ്, ഷംസുദ്ധീന്‍ അയനിക്കോട്, കെ.എം ഹുസൈന്‍, ഐ.എസ്.എം. ജില്ല പ്രസിണ്ടന്റ് ജൗഹര്‍ അയനിക്കാട് പ്രസംഗിച്ചു. കെ.കുഞ്ഞുട്ടി മാസ്റ്റര്‍, ജംമീഷ് വണ്ടൂര്‍,ഇ.കെ നാസര്‍, എം നാസര്‍ സ്വലാഹി, പി.വി അബ്ദുസ്സലാം, പി അബ്ദുള്ള, ടി. ഹൈക്കു, പി.വി മുജീബുറഹ്മാന്‍, തുടങ്ങിയവര്‍ മാനവിക യാത്രക്ക് നേതൃത്വം നല്‍കി. 16ന് ശനിയാഴ്ച പന്ത്രണ്ടാം ദിനം ഉച്ചക് 3 ന് പാറമ്മല്‍ സൗഹൃദ മുറ്റത്തോടെ ആരംഭിച്ച് വൈകിട്ട് 8.30 ന് അഞ്ചച്ചവടിയില്‍ സമാപ്പിക്കും. 17ന് ഞായറാഴ്ച പതിമുന്നാം ദിനം ഉച്ചക്ക് 3 ന് കൊടശ്ശേരി നിന്ന് ആരംഭിച്ച് 8.30 ന് പയ്യനാട് സമാപ്പിക്കും.