സുല്‍ത്താന്‍ ബത്തേരി: കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടി എസ് സഞ്ജിത് അഫ്താബ് (21), അമ്പലവയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍ പിവി പ്രവീണ്‍ (20), അമ്പലവയല്‍ കുറ്റിക്കൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് (19) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
ലഹരി കടത്ത് പിടികൂടാനായി നിയോഗിച്ച പ്രത്യേക സ്‌ക്വാഡും ജില്ല എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി മുത്തങ്ങക്കടുത്ത പൊന്‍കുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കളെ പിടിയിലായത്. ഇവരില്‍ 630 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിആര്‍ ഹരിനന്ദനന്‍, എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍, പ്രിവന്റീവ് ഓഫീസര്‍ മാരായ ജി അനില്‍കുമാര്‍, എംബി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി രഘു, പിഎന്‍ ശശികുമാര്‍, വിപി നിഷാദ്, എം സുരേഷ്, െ്രെഡവര്‍മാരായ സന്തോഷ്, പ്രസാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.