ഇസ്ലാം വിരുദ്ധ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സമൂഹത്തിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ പ്രതീക്ഷാനിർഭരം

Kozhikode

കോഴിക്കോട്: കേരളത്തിൽ ചില ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ കീഴിൽ കേരള സ്റ്റോറി എന്ന ഇസ്ലാം വിരുദ്ധ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സമൂഹത്തിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ പ്രതീക്ഷാനിർഭരമാണെന്ന് ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

സമാധാനമാഗ്രഹിക്കുന്ന പുരോഗമന സമൂഹത്തിന് വർഗീയ പ്രചാരണത്തിന് ഇടയാക്കുന്ന ഇത്തരം സമീപനങ്ങൾ അംഗീകരിക്കാനാവില്ല എന്ന സന്ദേശമാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിൽ മുസ്‌ലിം ,ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ ഒരുമിച്ച് പ്രതിരോധം ഉയർത്തേണ്ട ഒരു ഘട്ടമാണ് ഇത്. രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ നിൽക്കുന്ന ഈ ഘട്ടത്തിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് രാഷ്ട്രീയ മത നേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അദ്ദേഹം പറഞ്ഞു.