കോഴിക്കോട്: വ്രത നാളുകൾ സമ്മാനിച്ച വിശ്വാസത്തിന്റെ തെളിച്ചം ജീവിതത്തിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനിയും ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ അറിയിച്ചു.
പരീക്ഷണ പർവങ്ങളിലൂടെ സഞ്ചരിക്കുന്ന മുസ്‌ലിം ഉമ്മത്ത് പ്രതീക്ഷ കൈവിടരുത്. മുസ്‌ലിം ന്യുനപക്ഷത്തെ നിരാശരാക്കാൻ ആസൂത്രിത ശ്രമം നടക്കുമ്പോൾ
വിവേകത്തോടെ മുന്നേറാനുള്ള ശ്രമം ഉണ്ടാകണം.എല്ലാ സമുദായങ്ങളുമായും നല്ല ബന്ധം പുലർത്തുക, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് മത വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം.ലോകത്ത് ഏറ്റവും വലിയ
ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി ഈദ് ഗാഹുകളിൽ പ്രാർത്ഥിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജീവിതത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ
തയ്യാറാവണമെന്നും കെ എൻ എം നേതാക്കൾ ആവശ്യപ്പെട്ടു