മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് മുന്നിട്ടിറങ്ങണം: കെ.എസ്.എസ്.പി.എ കൻവെൻഷൻ

Kannur

തളിപ്പറമ്പ: മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ലോക് സഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്നും പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് ഇലക്ഷൻ കൻവെൻഷൻ.മത രാഷട്ര വാദവും ഫാസിസ്റ്റ് മേൽക്കോയ്മയും രാജ്യത്തു നിന്ന് തുടച്ചു നീക്കാനും മതസൗഹാർദ്ദവും സമാധാനവും നിലനിൽക്കാനും ഇന്ത്യ മുന്നണി ഭരണത്തിലെത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമെന്നും കൽവെൻഷൻ അഭിപ്രായപ്പെട്ടു.

കെ പി.സി.സി അംഗവും ഡി.സി.സി വൈസ് പ്രസിഡൻ്റുമായ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ, കമ്മിറ്റിയംഗം പി.സുഖദേവൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എൻ കൃഷ്ണൻ നമ്പൂതിരി , ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, പാച്ചേനി കൃഷ്ണൻ, പി.എം മാത്യു, എം.കെ കാഞ്ചനകുമാരി, സി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.