ഏഴു മാസം ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

Kozhikode

കോഴിക്കോട്: ഗര്‍ഭകാല പരിശോധനക്കായി ആശുപത്രിയിലെത്തിയ ഏഴു മാസം ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സ്വാതിയെ മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് ഉടനെ ലേബര്‍ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാന്‍ നീക്കം നടത്തി. എന്നാല്‍ രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ് സ്വാതി.