തളിപ്പറമ്പ: അവകാശ നിഷേധത്തിന്നെതിരെ ആഗസ്റ്റ് 10ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്) നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും പിക്കറ്റിങ്ങിന്റെയും നോട്ടീസ് വിതരണം നടത്തിയുള്ള പഞ്ചദിന പ്രചാരണം തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നില്‍ തുടങ്ങി. 5 ഗഡു കുടിശികയായ 15 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, തടഞ്ഞുവെച്ച 11ാം പെന്ഷന് പരിഷ്ക്കരണ കുടിശികയും ഇതിന്റെ ക്ഷമാശ്വാസ കുടിശികയും നല്‍കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, 12ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച പ്രചാരണ നോട്ടീസ് തുടര്‍ച്ചയായ 5 ദിനങ്ങളില്‍ കേരളത്തിലെ ട്രഷറികളിലെത്തുന്ന സര്‍വീസ് പെന്ഷന്കാരിലെത്തിക്കുന്ന പ്രചാരണം 5 ന് സമാപിക്കും
തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നിലെ പ്രചാരണത്തിന് കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്, ജില്ലാ കമ്മിറ്റിയംഗം യു.നാരായണന്, തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍, സെക്രട്ടറി പി.ടി.പി മുസ്തഫ, തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് കെ.മധു, പരിയാരം മണ്ഡലം സെക്രട്ടറി കെ.ബാ ലകൃഷ്ണന്,സി.ശ്രീധരന്, കെ.വി ഭാസ്ക്കരന്‍, ടി.വി ഉണ്ണികൃഷ്ണന്, പി.വി പ്രകാശ് കുമാര്‍, സി.പ്രഭാകരന്, പി.സി പുരുഷോത്തമന് ,പാച്ചേനി കൃഷ്ണന്,ടി.വി ശ്രീധരന്,ടി. ബാലകൃഷ്ണന് നേതൃത്വം നല്കി.