കോട്ടയം: ഏഴ് വയസുകാരി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലില്‍ ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.
പാമ്പ് കടിയേറ്റ ഉടനെ കുട്ടിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കുരുവിക്കൂട് എസ് ഡി എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.