കാറും ബസും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Wayanad

കല്പറ്റ: കാറും കെ എസ് ആ ര്‍ ടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെ വൈത്തിരിയിലാണ് അപകടം സംഭവിച്ചത്. ആമിനയുടെ ഭര്‍ത്താവ് ഉമ്മറാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേര്‍ മരണത്തിനു കീഴടങ്ങി.

തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സിയുടെ സ്‌കാനിയ ബസുമായി കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ കൂട്ടിയിടിയ്ക്കുകായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് സൂചന. രണ്ടു പേരുടെ മൃതദേഹം കൈനാട്ടി ജനറല്‍ ആശുപത്രിയിലും ഒരാളുടെ മൃതദേഹം വൈത്തിരി ആശുപത്രിയിലുമാണുള്ളത്.