മുട്ടില്‍: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും മുട്ടില്‍ ഡബ്ല്യു എം ഒ കോളെജും മാനന്തവാടി മേരി മാതാ കോളെജും സംയുക്തമായി നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു. ഡബ്ല്യു എം ഒ കോളെജില്‍ രണ്ടു ദിവസങ്ങളിയായി നടന്ന ശില്പശാല പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് ഫരീദ് ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ നടന്ന ക്ലാസുകള്‍ക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധര്‍ നേതൃത്വം നല്‍കി. ക്രെസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് കൃഷ്ണന്‍, കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രൊഫസര്‍ ശശി ഗോപാലന്‍, പ്രൊഫസര്‍ സാബു എം കെ, കുസാറ്റ് അസിസ്റ്റന്റ് ലൈബ്രറിയന്‍ ഡോ. സുരേന്ദ്രന്‍ ചെറുകോടന്‍, ഡോ. വിജി പോള്‍, സിബി ജോസഫ്, സുമ എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.