കിണറ്റിന്‍ കരയില്‍ നില്‍ക്കവെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

Palakkad

പാലക്കാട്: കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണ യുവാവിന് ദാരുണാന്ത്യം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കിണറ്റിലേക്ക് വീണത്.

വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വിഷു അവധി ദിവസത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് വൃത്തിയാക്കുകയായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്. ഇതിന്റെ കരയില്‍ നില്‍ക്കുന്നതിനിടെയാണ് യുവാവ് മണ്ണിടിഞ്ഞ് വീഴുന്നത്. ഈ സമയം കിണറിനുള്ളില്‍നുപപരുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ മൂന്നുപേരും രക്ഷപ്പെട്ടു.

മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താന്‍ ഉടന്‍ തന്നെ ശ്രമം ആരംഭിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. ജെ സി ബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തു. മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ച് വൈകിട്ടോടെയാണ് സുരേഷിനെ കണ്ടെത്തിയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.