പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കിസാന്‍ രാഷ്ട്രീയ ജനതാദള്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മിനി സിവില്‍ സ്‌റ്റേഷനു മുമ്പില്‍ ചിങ്ങം 1 കര്‍ഷക വഞ്ചനാദിനം നടത്തി. രാഷ്ട്രീഷ ജനതാദള്‍ ദേശീയ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. സി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോണ്‍ സാമുവേല്‍ മുഖ്യപ്രഭാഷണം നടത്തി. മധു ചെമ്പുകുഴി, വത്സമ്മ ജോണ്‍, ജോമോന്‍ കൊച്ചേത്ത്, ഷാജി മാമൂട്ടില്‍, മണി മോഹന്‍, ബിജു, മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
