കോഴിക്കോട്: കേരളത്തിലെ വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ മനസ്സിലാക്കാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന് സിയസ് കൊ വാർഷിക യോഗം ആവശ്യപ്പെട്ടു.
എഞ്ചി.പി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു. നീറ്റ് പോലുള്ള മത്സര പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്തണമെന്നും ക്രമക്കേട് നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപെട്ടു. മലബാറിലെ പ്ലസ് ടു സീറ്റുകളുടെ കുറവ് ശാശ്വതമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.ടി.മുഹമ്മദലി, സി.ബി.വി.സിദ്ദീഖ് ,പി .വി.അബ്ദുല്ല കോയ, എ.എം.യഹിയ, ബി.വി.മാമു ,എം.അബ്ദുൾ ഗഫൂർ, സി.എ.ഉമ്മർകോയ, വി.പി.റഷീദ്, എം.മമ്മദ് കോയ, പി.എൻ.എം.സു ബൈർ, കെ.നൗഷാദ് സംസാരിച്ചു.’
പി.എം മെഹബൂബ് റിപ്പോർട്ടും ഇ.വി.മാലിക് കണക്കും അവതരിപ്പിച്ചു.
ജനറൽ സിക്രട്ടറി എസ്.സർഷാർ അലി സ്വാഗതവും എം.വി. ഫസൽറഹ് മാൻ നന്ദിയും പറഞ്ഞു. പി. എം.മുഹമ്മദലി റിട്ടേണിംഗ് ഓഫീസറായി.
പുതിയ ഭാരവാഹികൾ: സി.ബി.വി.സിദ്ദീഖ് (പ്രസിഡണ്ട് ), കെ.നൗഷാദ് അലി, എസ്.എം.മുഹമ്മദ് സാലിഹ്(വൈസ് പ്രസി.), എം.വി. ഫസൽ റഹ്മാൻ (ജ. സിക്രട്ടറി), സി.പി.എം.സഈദ് അഹമ്മദ്, പി.വി.മുഹമ്മദ് യൂനുസ് (സെക്ര.), പി.പി.അബ്ദുല്ല കോയ (ട്രഷറർ)