വഴി മുടക്കി കൊടിമരം, മാറ്റണമെങ്കില്‍ മൂന്നര ലക്ഷം വേണമെന്ന് സി പി എം കൗണ്‍സിലര്‍, ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍

Alappuzha

ആലപ്പുഴ: വീട്ടിലേക്കുള്ള വഴി മുടക്കി സി പി എം കൊടിമരം സ്ഥാപിച്ചതായി ഗൃഹാനഥന്‍. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൊടിമരം മാറ്റാന്‍ സി പി എം തയ്യാറായില്ല. ഇതേ തുടര്‍ന്ന് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടുവരുന്നുവെന്ന് കുടുംബം പറയുന്നു. എന്നില്‍ കൊടി മാറ്റി സ്ഥാപിക്കാന്‍ സി പി എം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറയുന്നു. ഇതോടെയാണ് ആത്മഹത്യ ഭീഷണിയുമായി പുരുഷോത്തമന്‍ രംഗത്തെത്തിയത്.