സസ്പെൻസ് ഒളിപ്പിച്ച് വ്യത്യസ്തമായ ഗെറ്റപ്പിൽ അഭിനേതാക്കൾ ! അപ്പന് ശേഷം മജു ഒരുക്കുന്ന ‘പെരുമാനി’

Cinema

2024ന്റെ തുടക്കം മുതലേ മലയാളം ഫിലിം ഇന്റസ്ട്രിയുടെ കുതിപ്പ് വൻ ഉയർച്ചയിലേക്കാണ്. റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത് എന്ന് മാത്രമല്ല, പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് അവയെ സ്വീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ മലയാള സിനിമകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവസരത്തിൽ പുത്തൻ സിനിമകൾക്കായ് സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. ആ പ്രേക്ഷകർക്ക് ആവേശം പകരാൻ വ്യത്യസ്തമായ ഗെറ്റപ്പിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ അണിനിരന്ന പോസ്റ്ററിൽ ഒരു വലിയ ആമയെയും കാണാം. ഈ കളർഫുൾ ആമയാണ് പോസ്റ്ററിലെ പ്രധാന ഹൈലൈറ്റ്.

‘പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് ‘പെരുമാനി’യുടെ ഇതിവൃത്തം. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. പെരുമാനി മെയ് മാസത്തിൽ പ്രദർശനത്തിനെത്തും.

സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. 2022 ഒക്ടോബർ 28നാണ് ‘അപ്പൻ’ റിലീസ് ചെയ്തത്. വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ‘അപ്പൻ’. ‘അപ്പൻ’ന് ശേഷം ‘പെരുമാനി’ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ഏറെ നാളുകൾക്ക് മുന്നേ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മോഷൻ പോസ്റ്റർ കൂടെ കണ്ടതോടെ വിനയ് ഫോർട്ടിന് മാത്രമല്ല ഈ സിനിമക്ക് മൊത്തത്തിൽ പ്രത്യേകതയുണ്ടെന്ന നിഗമനത്തിലേക്കാണ് പ്രേക്ഷകർ എത്തിചേർന്നിരിക്കുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്:  ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.