വിനീതും കൈലാഷും ലാല്‍ജോസും ഒന്നിക്കുന്ന ഫാമിലി സെറ്റയര്‍; ”കുരുവിപാപ്പ’യുടെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം തുടങ്ങും

Cinema

കൊച്ചി: സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ബഷീര്‍ കെ കെ നിര്‍മ്മിച്ച് വിനീത്, കൈലാഷ്, ലാല്‍ജോസ്, ഷെല്ലി കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും എറണാകുളത്ത് നടന്നു. ‘കുരുവിപാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചുമൊരു ഫാമിലി സറ്റയര്‍ ഗണത്തിലുള്ളതാണ്. ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ് ആണ് സഹനിര്‍മ്മാതാക്കള്‍. ബിസ്മിത് നിലംബൂര്‍ ജാസ്മിന്‍ ജാസ്സ് എന്നിവര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ്.10ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിനീത്, കൈലാഷ്, ലാല്‍ ജോസ്, ഷെല്ലി കിഷോര്‍ എന്നിവരെ കൂടാതെ തന്‍ഹ ഫാത്തിമ, സന്തോഷ് കീഴാറ്റൂര്‍, സാജിദ് യാഹിയ, ജോണി ആന്റണി, ബിറ്റോ ഡേവിസ്, കിച്ചു ടെല്ലസ്, പ്രസന്നാ മാസ്റ്റര്‍, പ്രിയങ്ക, ജീജ സുരേന്ദ്രന്‍, മായ വിശ്വനാഥ്, രമ്യ രാജേഷ്, അരിസ്‌റ്റോ സുരേഷ്, കാര്‍ത്തിക് സൂര്യ, സിദ്ധു, നീരവ് മാധവ്, കലാ മാസ്റ്റര്‍ എന്നിവരും അഭിനയിക്കുന്നു. വിപിന്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

എഡിറ്റര്‍: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനര്‍: ലിജു നടേരി, ആര്‍ട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, സൗണ്ട് ഡിസൈന്‍: രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ കടവൂര്‍, സിജോ ജോസഫ്, പ്രൊമോ കട്ട്‌സ്: ഷാജു വി.എസ്, കോര്‍ഡിനേറ്റര്‍: റോയ് ആന്റണി, സ്റ്റില്‍സ്: സജിന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍: വിധു ജോണ്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

1 thought on “വിനീതും കൈലാഷും ലാല്‍ജോസും ഒന്നിക്കുന്ന ഫാമിലി സെറ്റയര്‍; ”കുരുവിപാപ്പ’യുടെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *