വെളിച്ചം റമദാൻ 2024 വിജയികളെ പ്രഖ്യാപിച്ചു; ആറാം ഘട്ട മത്സരം മെയ് മാസത്തിൽ ആരംഭിക്കുന്നു

Uncategorized

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാൻ 2024’ ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.

വിശുദ്ധ ഖുർആൻ 43 മുതൽ 45 വരെയുള്ള അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി 1700ൽപരം മത്സരാർഥികൾ പങ്കെടുത്തു.

തുടർന്ന് 900 ത്തിലധികം പഠിതാക്കൾ പങ്കെടുത്ത ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ഡോ. സന ഫാത്തിമ മലപ്പുറം ഒന്നാം റാങ്ക് കരസ്ഥമാക്കി.  തുടർന്ന് ഹസീന അറക്കൽ ജിദ്ദ രണ്ടാം സമ്മാനവും , അമീന തിരുത്തിയാട് , ഷാക്കിറ വി പി ജുബൈൽ എന്നിവർ മുന്നാം സ്ഥാനം  പങ്കിടുകയും ചെയ്തു.  

മുനീറ പി പി കോഴിക്കോട്, റുബീന അനസ് ജിദ്ദ, സുമയ്യ പികെ പാലക്കാട്, ഹസീന പി കെ ഐകരപ്പടി, ഹുസ്ന ഷിറിൻ ജുബൈൽ, റുക്സാന ഷമീം വേങ്ങര, സാജിദ അൽഖർജ്, സറീന കുട്ടിഹസ്സൻ ദമാം, ജമീല എൻ മലപ്പുറം, സമീറ റഫീഖ് ദമാം, ഹംനാ പാലക്കാട്, ശഹനാസ് അൽതാഫ് ദമാം, ഷബീറ പി വേങ്ങര എന്നിവർ നാല് മുതൽ പത്ത് വരെ റാങ്കുകൾക്ക് അർഹരായി.

വെളിച്ചം ഓൺലൈൻ വെബ്സൈറ്റ്   വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകളിൽനിന്നുള്ള വെളിച്ചം കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു.

2024 മെയ് മുതൽ വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ട മത്സരങ്ങൾ തുടങ്ങുമെന്ന് വെളിച്ചം കൺവീനർ അറിയിച്ചു. സ്വർണ്ണനാണയങ്ങളടക്കം  മൂന്നര ലക്ഷത്തോളം വിലവരുന്ന സമ്മനങ്ങളാണ് ആറാം ഘട്ടത്തിലെ വിവിധ ഏരിയകളിലടക്കമുള്ള 100 ഓളം വിജയികൾക്ക് നൽകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സൂറത്തു അങ്കബൂത്ത് ,സൂറ റൂം , സൂറ സജദ എന്നിവയെ ആസ്പദമാക്കിയുള്ള ആറാം ഘട്ട പദ്ധതിയിൽ  ചേരുന്നതിന്ന് velichamsaudionline.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.