ഹജ്ജ്, സാമൂഹിക ജീവിതത്തിലേക്ക് പകരാൻ സാധിക്കണം: ജില്ലാ ഹജ്ജ് ക്യാമ്പ്

Malappuram

മഞ്ചേരി: വിശ്വാസികളുടെ ത്യാഗോജ്ജ്വല തീർഥാടനമായ ഹജ്ജ് കർമ്മത്തിന്റെ അന്തസത്ത സാമൂഹിക ജീവിതത്തിലേക്ക് പകർന്ന് നൽകാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്ന് ജില്ലാ ഹജ്ജ് ക്യാമ്പ് ആഹ്വാനം ചെയ്തു.ദേശ-ഭാഷാ വർണ്ണ വ്യത്യാസമില്ലാതെ മനുഷ്യർ സംഗമിക്കുന്ന മഹത്തായ മാനവിക സംഗമ വേദിയാണ് ഹജ്ജ്. മനുഷ്യ സൗഹാർദ്ധത്തിന്റെയും ഐക്യത്തിൻറെയും പ്രായോഗിക വേദി കൂടിയായ ഹജ്ജ് തീർത്ഥാടനത്തിന്റെ മാനവിക സന്ദേശം സാമുഹൃജീവിതത്തിൽ ഉൾകൊണ്ട് ജീവിക്കാൻ ഏവർക്കും സാധ്യമാകണം.

അശാന്തിയുടേയും സംഘർഷത്തിൻ്റെയും സമകാലിക ചുറ്റുപാടിൽ ഹജ്ജ് വിളംബരം ചെയ്യുന്ന ഐകൃ സന്ദേശത്തിന് പ്രസക്തി ഏറുകയാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.
കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യഖാൻ മദനി അധ്യക്ഷത വഹിച്ചു. ടി.പി ഹുസൈൻകോയ മുഖ്യ പ്രഭാഷണം നടത്തി, സി.എം സനിയ അൻവാരിയ, കെ.അബ്ദുറഷീദ് ഉഗ്രപ്പുരം, കെ.അബ്ദുൽ അസീസ്, എം.പി അബ്ദുൽ കരീം സുല്ലമി, വി.ടി ഹംസ പ്രസംഗിച്ചു.
എം.അഹമ്മദ് കുട്ടി മദനി രചിച്ച് യുവത പ്രസ്ദ്ധീകരിച്ച ഹജ്ജ് ഉംറയും എന്ന പുസ്തകം പ്രെഫ: കെ.അബ്ദുന്നാസറിനു നൽകി ഡോ: യു.പി യഹ് യാഖാൻ മദനി പ്രകാശനം നിർവ്വഹിച്ചു.

വി.ടി ഹംസ, എ.നൂറുദ്ദീൻ എടവണ്ണ, വി.പി അഹമ്മദ് കുട്ടി മാസ്റ്റർ, എം.കെ ബഷീർ മാസ്റ്റർ, സി.അബ്ദുൽ ജലീൽ, കെ.എ ഷുക്കൂർ വാഴക്കാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.