മഞ്ചേരി: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ വരുന്ന ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മഞ്ചേരി സഭാഹാളില്‍ സംഘടിപ്പിച്ച മഞ്ചേരി മണ്ഡലം ‘ദൗത്യപഥം’ സോണല്‍ പ്രീ കോണ്‍ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി സോ: ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു.
ജില്ല ലജായിന്‍ സെക്രട്ടറി വി.ടി ഹംസ അധ്യക്ഷനായി. വിവിധ സെഷനുകളില്‍ ഡോ. സുലൈമാന്‍ ഫാറൂഖി, എം.കെ മൂസ ക്ലാസ്സ് എടുത്തു. അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, കെ.എം ഹുസൈന്‍, ശാദിന്‍ മുത്തനൂര്‍, യൂസുഫ് ഒടോമ്പറ്റ, ഫാത്തിമ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.