കൊണ്ടോട്ടി: വി എം കുട്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ വി എം കുട്ടിയുടെ വസതി ദാറുസ്സലാമിന്റെ മുറ്റത്ത് നടന്ന സംകൃത പമഗരി വി എം കുട്ടി അനുസ്മരണം പരിപാടി സംഗീതസാന്ദ്രമായി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, യുവജന വായനശാല പുളിക്കല്‍, ചിന്ത ലൈബ്രറി പെരിയമ്പലം, വി എം കുട്ടിയുടെ കുടുംബം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.
ബഷീര്‍ ചുങ്കത്തറ, എന്‍. പ്രമോദ് ദാസ്, പക്കര്‍ പന്നൂര്‍, വി. അബ്ദുല്‍ ഹമീദ്, വി. നിഷാദ്, കെ. മുഹമ്മദ് കുട്ടി, മുക്കം സാജിത, ബാപ്പു വാവാട്, യോഗ്യന്‍ ഹംസ, അബ്ബാസ് കൊണ്ടോട്ടി, സാബി തെക്കേപുറം, കെ.ടി.പി. മുനീറ, നസീറ ബക്കര്‍ തുടങ്ങിയവര്‍ അനുസ്മരണ ഭാഷണം നടത്തി.
തുടര്‍ന്ന് നടന്ന ഗാനാര്‍ച്ചനയില്‍ രാഘവന്‍ മാടമ്പത്ത്, റാബിയ അബ്ബാസ്, റഷീദ് കിഴിശ്ശേരി, ഹമീദ് കൊണ്ടോട്ടി, ഹമീദ് ചുക്കാന്‍, കുഞ്ഞാലന്‍ കിഴിശ്ശേരി, ഹംസ കൊണ്ടോട്ടി, ഷഹന ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.