ദമ്പതികള്‍ ചമഞ്ഞ് വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പ്പന, യുവതിയും യുവാവും പിടിയില്‍

Kannur

തളിപ്പറമ്പ്: ദമ്പതികള്‍ ചമഞ്ഞ് വീട വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ യുവതിയും യുവാവും പിടിയിലായി. ഉത്തര്‍പ്രദേശ് സിദ്ധാര്‍ഥ് നഗറിലെ അബ്ദുള്‍ റഹ്മാന്‍ അന്‍സാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. 1.21 കിലോ കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പ്രദേശവാസികളും അന്യസംസ്ഥാനക്കാരുമായ നിരവധി പേരാണ് ഇവരില്‍ നിന്നും ലഹരി നുണയാന്‍ എത്തിയിരുന്നത്.

അന്യസംസ്ഥാന തൊഴിലാളികളായതിനാല്‍ വീട്ടുടമക്ക് സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, പ്രദേശവാസികളും അന്യസംസ്ഥാന തൊഴിലാളികളും ഈ വിട്ടിലെ നിത്യസന്ദര്‍ശകരായി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ വന്നുപോകുന്നത് പതിവായതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പൊലീസില്‍ പരാതിയുമെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.