കോട്ടയം: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ
വിജയം സുനിശ്ചിത മാണെന്ന് രാഷ്ട്രയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാന്നാനം സുരേഷ് പ്രസ്താവിച്ചു. എം പി ഫണ്ടിൽ നിന്നും വികസന പ്രവർത്തനങ്ങൾക്ക് മുഴുവൻ ഫണ്ടുകൾ വിനിയോഗിച്ച എംപിമാരിൽ പ്രധാനിയാണ് തോമസ് ചാഴിക്കാടനെന്ന് മാന്നാനം സുരേഷ് എടുത്തു പറഞ്ഞു.
ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണ പ്രവർത്ത നങ്ങളിൽ ഏറെ മുന്നോട്ടു പോയിരിക്കുകയാണ് ജില്ലയിലെ ആർജെഡി പ്രവർത്തകർ സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി ജില്ലയിൽ ഉടനീളം അതിശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരുമായി ചേർന്ന് സ്ക്വാഡ് പ്രവർത്തനങ്ങളും മറ്റും നടന്നു കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാന്നാനം സുരേഷ് അറിയിച്ചു.