കാറിടിച്ച് അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

Kottayam

കോട്ടയം: കാറിടിച്ച് അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കല്‍ തൊട്ടിയല്‍ ആശാ സയനന്‍(56) ആണ് മരിച്ചത്. പാലായില്‍ റോഡ് മുറിച്ചുകടക്കവെയാണ് കാറിടിച്ചത്. ഗുരുതര പരിക്കേറ്റ ഇവര്‍ സ്വകാര്യ ആശുപത്രിയല്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

അപകടത്തില്‍ ആശയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരക്കേല്‍ക്കുകയും ചെയ്തു.