കണ്ണൂർ: മനുഷ്യ സാഹോദര്യത്തിന്റെ തുല്യതയില്ലാത്ത മാതൃകയാണ് ഹജ്ജ് പകർന്നു നൽകുന്നതെന്ന് കണ്ണൂർ ഹജ്ജ് ഗൈഡൻസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഹജ്ജ് പഠനക്ലാസ് അഭിപ്രായപ്പെട്ടു.

നിറത്തിൻ്റെയും വംശത്തിൻ്റെയും ദേശത്തിൻ്റെയും ഭാഷയുടെയും പേരിൽ അകൽച്ചയും വിഭാഗീയതയുമില്ലാതെ മനുഷ്യർ ഒന്നിക്കുന്ന മഹാ സമ്മേളനമാണ് ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമം. ഹജ്ജിന്റെ ആത്മാവായ ഏകദൈവ വിശ്വാസവും മനുഷ്യ സാഹോദര്യവും അനുഭവിച്ചറിയുന്ന ഹാജിമാർ വിനയവും വിശുദ്ധിയും കൈവരിച്ചു കൊണ്ടാവണം നാട്ടിലേക്ക് മടങ്ങേണ്ടതെന്നും പഠന ക്ലാസ് വ്യക്തമാക്കി.

കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിൽ ഉദ്ഘാടനം ചെയ്തു.ശംസുദ്ദീൻ പാലക്കോട് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി, തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം നജ്മി എന്നിവർ ക്ലാസ് നയിച്ചു.സി.സി.ശകീർ ഫാറൂഖി, ഡോ.അബ്ദുൽ ജലീൽ ഒതായി പ്രസംഗിച്ചു.