എം സി എഫ് ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും ശനിയാഴ്ച

Wayanad

കല്പറ്റ: എം സി എഫ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും 27ന് ശനിയാഴ്ച കല്പറ്റയില്‍ നടക്കും. രാവിലെ പത്ത് മണിക്കാണ് ഹജ്ജ് പഠന ക്ലാസ് ആരംഭിക്കുക. കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളില്‍ വെച്ചാണ് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും നടക്കുക.

എം സി എഫ് സംഘടിപ്പിക്കുന്ന പരിപാടിക്ക് ഡോ ജമാലുദ്ദീന്‍ ഫാറൂഖി നേതൃത്വം നല്‍കും. ഈ വര്‍ഷം ഹജ്ജിന് പോകുന്ന മുഴുവന്‍ പേരും കൃത്യ സമയത്ത് തന്നെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.