വെണ്ണിയോട്: ദയ ഗ്രാമശ്രീചാരിറ്റി സ്വാശ്രയ സംഘം ജനറല്‍ ബോഡിയില്‍ സംഘത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്‍ നാസര്‍ വള്ളിയിലും സെക്രട്ടറിയായി നേമിഷ് വി എസ് എന്നിവരെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. പ്രജീഷ് ജൈന്‍ ആണ് ട്രഷറര്‍.
പുതിയ കമ്മിറ്റിക്ക് മുന്‍ പ്രസിഡന്റ് ജോയ് മത്തക്കര, സെക്രട്ടറി മുഹമ്മദ് റഫീഖ് തുരുത്തി എന്നിവര്‍ ചേര്‍ന്ന് മിനുട്‌സ് കൈമാറി. നിലവിലെ കമ്മിറ്റി തന്നെ തുടരുവാനും സംഘാംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കുറി നടത്തുവാനും സംഘത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുവാനും യോഗം തീരുമാനിച്ചു. ഷിജു കുഴിക്കാട്ടില്‍, രഘു കൊന്നക്കല്‍, തിലകാനന്ത്, വിജയന്‍ മെഡിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.