ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി 20ാം വാര്‍ഷിക മൂന്നാം സനദ് ദാന സമ്മേളനം

Wayanad

കല്പറ്റ: 2002 ആഗസ്റ്റ് 26 ന് SKSSF ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതാണ് സ്ഥാപനം. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. പിന്നീട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും നിലവില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമാണ് പ്രസിഡന്റ്. പി.ജി തലം വരെയുള്ള വാഫി കോളേജ്, ഡിഗ്രി തലം വരെയുള്ള ജാമിഅഃ ജൂനിയര്‍ കോളേജ്, ഹിഫ് ളുല്‍ ഖുര്‍ആന്‍ കോളേജ്, ഇആടഇ സിലബസിലുള്ള പബ്ലിക് സ്‌കൂള്‍, SKIMVB അംഗീകാരമുള്ള മദ്‌റസ, മത പഠനത്തോടൊപ്പം ഡിഗ്രി തലം വരെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള രണ്ടു മഹ്ദിയ്യ കോളേജുകള്‍ എന്നിവ ഇപ്പോള്‍ അക്കാദമി സ്ഥാപനങ്ങളാണ്. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പഠിച്ചു വരുന്നു. ഇരുന്നൂറോളം യുവ പണ്ഡിതരും, നൂറ്റി അമ്പതില്‍ ഹാഫിളുകളും ഇതിനകം പഠനം പൂര്‍ത്തിയാക്കി.

15 സഈദി പണ്ഡിതരുള്‍പ്പെടെ 140 ആളുകളാണ് മൂന്നാം സനദ് ദാന സമ്മേളനത്തില്‍ ബിരുദം സ്വീകരിക്കുന്നത്. വാര്‍ഷികത്തിന്റെ മുന്നോടിയായി ‘അറിവിന്‍ തീരം’ എന്ന പേരില്‍ മുതഅല്ലിം സമ്മേളനമാണ് ആദ്യ സെഷന്‍. രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടകന്‍. SYS സ്‌റ്റേറ്റ് സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 1:30 ന് ‘സ്‌നേഹത്തണല്‍’ എന്ന സെഷനില്‍ പ്രവാസി കുടുംബസംഗമം നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ പൂക്കോയ തങ്ങള്‍ ബഹറൈന്‍ ഉദ്ഘാടനം ചെയ്യും. മമ്മുട്ടി നിസാമി തരുവണ വിഷയമവതരിപ്പിക്കും.

24ന് വെള്ളിയാഴ്ച നാലുമണിക്ക് 21 പതാകകള്‍ ഉയര്‍ത്തിയാണ് ഔപചാരിക തുടക്കം. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ ടഗടടഎ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ ങജ യാണ് വിശിഷ്ട അതിഥി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പുസ്തക പ്രകാശനവും നടത്തും. 7 മണിക്ക് ‘പ്രകാശധാര സെഷനില്‍ ജില്ലാ മജ്‌ലിസുന്നൂര്‍ സംഗമം ടഥട ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
അഷ്‌റഫ് ഫൈസി അധ്യക്ഷനാവും. സയ്യിദ് മാനു തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

25ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വിന്‍ഫാന്‍ കോണ്‍ഫറന്‍സില്‍ മഹല്ലുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.സി മമ്മുട്ടി മുസ്ലിയാര്‍ അധ്യക്ഷനാവും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശുഹൈബുല്‍ ഹൈതമി വിഷയാവതരണം നടത്തും. ‘മുന്നേറ്റം’ സെഷനില്‍ ഉച്ചക്ക് 2 മണിക്ക് സംഘടനാ പ്രവര്‍ത്തകര്‍ ഒത്തുചേരും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എ നാസര്‍ മൗലവി അധ്യക്ഷനാവും. റഷീദ് ഫൈസി വെള്ളായിക്കോട്, സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. 7 മണിക്ക് ‘ഇശല്‍ നിലാവ്’ അബൂബക്കര്‍ റഹ്മാനിയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.

26ന് 9 മണിക്ക് ‘ബോയ്‌സ് പാര്‍ലമെന്റ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടഡ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍ അധ്യക്ഷനാവും. എം.കെ റഷീദ് മാസ്റ്റര്‍, ആസിഫ് വാഫി, നൗഫല്‍ മാസ്റ്റര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് അകത്തളം’ സെഷനില്‍ അക്കാദമി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒത്തുചേരും. അലി അല്‍ ഹൈതമി അധ്യക്ഷനാവും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട വിഷയാവതരണം നടത്തും. 3:30 ന് സ്ഥാനവസ്ത്ര വിതരണം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍ എന്നിവര്‍ നിര്‍വഹിക്കും.

സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സനദ് ദാനവും സനദ് ദാന പ്രസംഗവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണം നടത്തും. എം.എല്‍.എ മാരായ ടി സിദ്ദീഖ്, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, ഡോ. പുത്തൂര്‍ റഹ്മാന്‍, കെ റഹ്മാന്‍ ഫൈസി, കെ.കെ അഹ്മദ് ഹാജി, പി.കെ.എം ബാഖവി, മൊയ്തീന്‍കുട്ടി പിണങ്ങോട്, ഇഅ്ജാസ് അഹ്മദ് അല്‍ ഖാസിമി അസംഗഡ് പ്രസംഗിക്കുന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം കണ്‍വീനര്‍ ഇബ്രഹിം ഫൈസി പേരാല്‍, പി.സി ഇബ്രാഹിം ഹാജി, മുഹിയുദ്ദീന്‍ കുട്ടി യമാനി എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *