പാലക്കാട്: കടുത്ത ചൂട് ഒരു ജീവനെടുത്തു. പാലക്കാടാണ് സൂര്യാഘാതമേറ്റ് വയോധിക മരിച്ചത്. എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്. ഇവരെ ഇന്നലെ വൈകിട്ട് കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.
ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൂട് കൂടുമ്പോള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യം കൂടുതലാണെന്നും കൃത്യസമയത്ത് ചികിത്സ തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.