രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദവി മറന്നുകൊണ്ട് പരസ്യമായി വര്‍ഗീയത പറയുന്നു: ഐ.എസ്.എം

Kozhikode

കോഴിക്കോട്: രാജ്യത്തിന്റെ പ്രധാനമന്ത്രി ആ പദവിയുടെ മഹത്വത്തെ മറന്നുകൊണ്ട് പരസ്യമായി വര്‍ഗീയത പറഞ്ഞുകൊണ്ട് മാന്യതയുടെയും മനുഷ്യത്വത്തിന്റെയും സകല സീമകളും ലംഘിക്കുകയാണെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു.

വർഗീയതയിലൂടെയും നുണ പ്രചാരണങ്ങളിലൂടെയും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. നേതൃ സംഗമം ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. വളപ്പിൽ അബ്ദുസ്സലാം, ജംഷീർ ഫാറൂഖി, ബരീർ അസ്‌ലം, ആദിൽ ആത്തീഫ് സ്വലാഹി, ഹാഫിസ് റഹ്‌മാൻ മദനി, ജുനൈസ് സ്വലാഹി, അഫ്‌സൽ പട്ടേൽത്താഴം, മുജീബ് പൊറ്റമ്മൽ, അബ്ദുൽ ഖാദർ നരിക്കുനി, അസ്‌ലം എം.ജി നഗർ എന്നിവർ സംസാരിച്ചു.