തളിപ്പറമ്പ: നിറത്തിൻ്റെയും വംശത്തിൻ്റെയും ദേശത്തിൻെറയും ഭാഷയുടേയും പേരിൽ വിഭാഗിയതയില്ലാതെ ഏകോദര സഹോദരങ്ങളായി ഒന്നിച്ചൊരിടത്ത് സമ്മേളിക്കുന്ന മനുഷ്യ സാഹോദര്യത്തിന്റെ നിസ്തുല മാതൃകയാണ് ഹജ്ജിൻ്റെ സുപ്രധാന കർമമായ അറഫ സംഗമമെന്ന് ഹജ്ജ് ഗൈഡൻസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന ഹജ്ജ് പഠനക്ലാസ് അഭിപ്രായപ്പെട്ടു.


കേരള ജംഇയ്യത്തുൽ ഉലമ അസിസ്റ്റൻ്റ് സെക്രട്ടറി സി.മുഹമ്മദ് സലീം സുല്ലമി ഉദ്ഘാടനം ചെയ്തു.എം.പി നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി ക്ലാസ് നയിച്ചു. പി.ടി.പി മുസ്തഫ, കെ.അബ്ദുൽ മജീദ്, സി.കെ മുഹമ്മദ് പ്രസംഗിച്ചു.