കോഴിക്കോട് : തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് വർഗീയ വിദ്വേഷം പരത്തി രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെയും സംഘത്തിൻ്റെയും വിദ്വേഷ പ്രസ്താവങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ബി.ജെ.പി തെരഞ്ഞെടുപ്പിൽ തോറ്റാലും രാജ്യം നില നില്കണം.
ജാതിയുടെയും മതത്തിൻ്റെയും പേരുപറഞ്ഞ് വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന ദുഷ്ടശക്തികളെ നിയന്ത്രിക്കാൻ രാജ്യത്ത് നിയമമുണ്ടായിട്ടും മോദിയെ വിലങ്ങ് വെക്കാൻ തയ്യാറാവാത്തത് രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നതാണ്.
രാജ്യത്തെ ജനസംഖ്യയിൽ നിർണായക വിഭാഗമായ മുസ്ലിം സമുദായത്തെ രാജ്യത്ത് നിന്നും പുറത്താക്കാമെന്നത് ഫാസിസ്റ്റ്യകളുടെ വ്യാമോഹമാണ്.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രതിബദ്ധത പുലർത്തുന്ന മഹാ ഭൂരിപക്ഷം ഹൈന്ദവ സഹോദരൻമാരും ഇതര മതസ്ഥരും രാജ്യത്തുള്ളിടത്തോളം മുസ്ലിം സമുദായത്തെ രാജ്യത്തു നിന്ന് ഇല്ലാതാക്കാനാവില്ല.
നിരന്തരം വർഗീയവിഷം പരത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രാജ്യതാല്പര്യം പരിഗണിച്ച് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ സുപ്രീം കോടതി തയ്യാറാവണമെന്നും കെ.എൻ.എം മർകസുദ്ദഅവ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രഫ. കെ. പി സ കരിയ്യ , കെ.പി അബ്ദുറഹ്മാൻ സുല്ലമി, എൻ.എം ജലീൽ, എഞ്ചിനിയർ സൈതലവി’കെ.എം കുഞ്ഞമ്മദ് മദനി, പി.പി ഖാലിദ്, ഫൈസൽ നൻമണ്ട, കെ.പി അബ്ദുറഹ്മാൻ, ബി.പി.എ ഗഫൂർ, സി.മമ്മു കോട്ടക്കൽ, ഡോ. ജാബിർ അമാനി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, കെ. എ സുബൈർ ആലപ്പുഴ, എം.എം ബശീർ എറണാകുളം,അബ്ദുൽ ജബ്ബാർ കൃന്ദംകുളം, സി. അബ്ദുലത്തീഫ്, ഡോ. അൻവർ സാദത്ത്, എം. കെ മുസ മാസ്റ്റർ, അബ്ദുസ്സലാം പുത്തൂർ പ്രസംഗിച്ചു.