കൽപ്പറ്റ : മെയ് 01 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് INTUC വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ മെയ്ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. റാലിയും പൊതുസമ്മേളനവും INTUC ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. INTUC സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു അധ്യക്ഷനായിരുന്നു.
INTUC കൽപ്പറ്റ റീജിയണൽ പ്രസിഡന്റ് മോഹൻദാസ് കോട്ടകൊല്ലി, ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് സലാം മീനങ്ങാടി, കെ കെ രാജേന്ദ്രൻ, നജീബ് പിണങ്ങോട്, ആർ രാമചന്ദ്രൻ, ജ്യോതിഷ് കുമാർ വൈത്തിരി, ജോണി നന്നാട്ട്, കെ എസ് തങ്കച്ചൻ, ഹർഷൽ കോന്നാടൻ, ശ്രീജിത്ത് കുപ്പാടിത്തറ, പി വിനോദ് കുമാർ, എസ് മണി, ആർ ഉണ്ണികൃഷ്ണൻ, സി സി തങ്കച്ചൻ, സുന്ദർരാജ് എടപ്പെട്ടി, ബാബു പിണ്ടിപ്പുഴ തുടങ്ങിയവർ സംസാരിച്ചു