ബസ് കണ്ടക്ടറുടെ മര്‍ദനത്തിന് ഇരയായ യാത്രക്കാരന്‍ മരിച്ചു

Thrissur

തൃശൂര്‍: ബസ് കണ്ടക്ടറുടെ മര്‍ദനത്തിന് ഇരയായ യാത്രക്കാരന്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ശാസ്ത ബസിന്റെ കണ്ടക്ടറുടെ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന കരുവന്നൂര്‍ സ്വദേശി പവിത്രനാണ് (68) മരിച്ചത്. ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് പവിത്രന് കണ്ടക്ടറുടെ മര്‍ദനമേറ്റത്.

ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ശാസ്ത ബസിന്റെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷായിരുന്നു പവിത്രനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയില്‍ കഴിയവെ കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം.