വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് മെയ് 5ന് കടപ്പുറത്ത്

Kozhikode

കോഴിക്കോട്: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് മെയ് 5 ഞായർ വൈകിട്ട് 4 മുതൽ കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് കോൺഫറൻസ് നടക്കുന്നത്

കുടുംബ ബന്ധങ്ങളുടെ ശാക്തീകരണവും, വിശ്വാസ വിമലീകരണവും ലക്ഷ്യമിട്ടാണ് സംസ്ഥാന വ്യാപമായി ജില്ലാതല ങ്ങളിൽ കോൺഫറൻസ് സംഘടിപ്പിച്ച് വരുന്നത്. 8 ജില്ലകളിലും വിദേശത്ത് കുവൈത്തിലുമായി 9 ഫാമിലി കോൺഫറൻസുകൾ സംഘടിപ്പിച്ചു

ജീവിത ലക്ഷ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, വ്യാപകമായി സമൂഹത്തെ ഗ്രസിച്ച് കൊണ്ടിരിക്കുന്നതിന്മകൾക്കെതിരെ പ്രതിരോധം തീർക്കാനും സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള അജണ്ടകൾ കോൺഫറൻസിൽ ചർച്ച ചെയ്യും.

പ്രമുഖ ഖുർആൻ വ്യാഖ്യാതവും വിസ്‌ഡം സംസ്ഥാന വൈസ് പ്രസിഡന്റ്റുമായ കുഞ്ഞി മുഹമ്മദ്‌ പരപൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ അധ്യക്ഷത വഹിക്കും. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി എ എം ജംസീർ, വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി സുഹൈൽ കല്ലായി എന്നിവർ ആശംസകൾ അർപ്പിക്കും.
സമ്മേളനത്തിൽ അഥിതികളായി എം. കെ.രാഘവൻ. M. P, അഹമ്മദ് ദേവർകോവിൽ. M. L. A, മുസാഫിർ അഹമ്മദ് (ഡെപ്യൂട്ടി മയർ, ടി. ടി. ഇസ്മായിൽ. (മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറി ) എന്നിവർ പങ്കെടുക്കും.

വിസ്‌ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തും.വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ്‌ കെ താജുദ്ധീൻ സ്വലാഹി, പീസ് റേഡിയോ സി ഇ ഒ ഡോ : ഹാരിസ്ബിനു സലീം, വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റ്‌ അർഷദ് താനൂർ അൽ ഹിക്മി ശിഹാബ് എടക്കര, റഷീദ് കുട്ടമ്പൂർ, മുജാഹിദ് ബാല്ലുശേരി, സഫുവാൻ ബറാമി അൽ ഹിക്മി, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പത്ര സമ്മേളനത്തിൽ വി ടി ബഷീർ (ജില്ലാ പ്രസിഡന്റ്‌ വിസ്‌ഡം കോഴിക്കോട്) അബ്ദുൽ റസാഖ് അത്തോളി (ജില്ലാ സെക്രട്ടറി വിസ്‌ഡം കോഴിക്കോട്) കെ വി മുഹമ്മദ്‌ ഷുഹൈബ്
കൺവീനർ മീഡിയ എ എം ജംസീർ (ജില്ലാ സെക്രട്ടറി വിസ്‌ഡം യൂത്ത് കോഴിക്കോട്) സുഹൈൽ കല്ലായി (ജില്ലാ സെക്രട്ടറി വിസ്‌ഡം സ്റ്റുഡന്റസ് കോഴിക്കോട്) എന്നിവര്‍ പങ്കെടുത്തു.