തിരുവനന്തപുരം : വിദ്വേഷപ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കുക സ്വതന്ത്രവും നീതിപൂർവ്വം ആവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി. പി. ഐ ജില്ലാ കമ്മറ്റി ഏജിസ് ഓഫീസിലോട്ട് മാർച്ച് നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങിയ മാർച്ച് ഏജീസ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു കേന്ദ്രഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ കരമന പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി സിയാദ് തൊളിക്കോട്, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട്, സെക്രട്ടറി അജയൻ, സജീർ കുറ്റിയാമൂട്, വിവിധ മണ്ഡലം ഭാരവാഹികൾ പങ്കടുത്തു