വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കപ്പല്‍ യാത്ര സംഘടിപ്പിച്ചു. സേനയെ അടുത്തറിയുക, സേനയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോസ്റ്റ്ഗാര്‍ഡിന്റെ യാത്ര സംഘടിപ്പിച്ചത്.
കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നിര്‍മ്മിച്ച പതിനാറാമത് ഫാസ്റ്റ് പെട്രോളിങ് വെസലായ ഐ സി ജി എസ് അര്‍ണവേശിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. യാത്രയുടെ ഭാഗമായി ഐസിജിഎസ് ഐസിസി 144, ഐ സി ജി എസ് അര്‍ണവേഷ് എന്നീ ഷിപ്പുകള്‍ സംയുക്തമായ് അഭ്യാസ പ്രദര്‍ശനവും ഹൈ സ്പീഡ് ഇന്റര്‍വെന്‍ഷന്‍, ബോര്‍ഡിങ് ഓപ്പറേഷന്‍ എന്നിവയും നടത്തി. ബേപ്പൂര്‍ തീരത്തു നിന്നും ഏകദേശം 6 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നുമായിരുന്നു പ്രദര്‍ശനം. ഇത് കൂടാതെ മൂന്ന് ദിവസം ഐ സി ജെ എസ് അര്‍ണവേഷ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു നല്‍കുകയും ചെയ്തിട്ടുണ്ട്.
സേനയെ പരിചയപ്പെടുത്താനും കപ്പലില്‍ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും കോസ്റ്റുകാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഐസിജി എസ് സി 404,ഐ സി 115,ഐ സി 116 എന്നീ കപ്പലുകളും ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരില്‍ എത്തിയിട്ടുണ്ട്. ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷന്‍ കമാന്‍ഡിങ് ഓഫീസര്‍ ആര്‍ കെ ഖദത്തിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ഫറോക്ക് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സമീഷ്, അര്‍ണവേഷ് കമാന്റിങ് ഓഫീസര്‍ ജെ ജി നിലായ് ഘോഷ്, കോസ്റ്റ് ഗാര്‍ഡ് ബേപ്പൂര്‍ ഡെപ്യൂട്ടി കമാന്‍ഡിങ് ഓഫീസര്‍ എ സുജേത്,നമ്മള്‍ ബേപ്പൂര്‍ കോ ഓര്‍ഡിനേറ്റര്‍ രാധാ ഗോപി, കോ ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ കെ കെ ഹരിദാസ്,മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കെ ബദറുദ്ദീന്‍ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ യാത്രയില്‍ ഭാഗഭാക്കായി.