കോളിയാടി കുന്നമ്പറ്റ കാഞ്ഞിരക്കോട്ടിൽ കൊച്ചോൽ നിര്യാതനായി

Wayanad

സുൽത്താൻബത്തേരി: കോളിയാടി കുന്നമ്പറ്റ കാഞ്ഞിരക്കോട്ടിൽ കൊച്ചോൽ (87) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. പാർട്ടി ബത്തേരി ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പിന്നീട് ദളിത്, ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി യത്നിച്ചു. നാട്ടുവർത്തമാനം എഡിറ്റോറിയൽ ബോസംഗവും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ കെ സുരേന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെന്മേനി മണ്ഡലം വൈസ് പ്രസിഡണ്ട് പ്രേമചന്ദ്രൻ, മീനങ്ങാടി പഞ്ചായത്ത് മുൻ അംഗം ബേബി ലത, ശ്രീകുമാർ എന്നിവർ മക്കളാണ്. ബേബി ഉഷ, പരേതയായ ഗീത, സുരേഷ്, ചന്ദ്രിക എന്നിവർ മരുമക്കളാണ്. സംസ്കാരം നാളെ (ഞായർ, മെയ് 5) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.