കല്പറ്റ: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാംസ്‌ക്കാരിക മുന്നേറ്റങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാൻ കേന്ദ്ര , സംസ്ഥാന സർക്കാർ
സന്നദ്ധമാകണമെന്ന് കെ എൻ എം വിദ്യാർത്ഥി വിഭാഗമായ എം എസ് എം സംസ്ഥാന സമിതി വയനാട്ടിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കാമ്പസുകളിൽ ഭയമില്ലാതെ പഠിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കണം. രാജ്യത്തെ
ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടു വരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ, രാജ്യത്തെ ഉന്നതകലായങ്ങളിൽ അങ്ങേയറ്റത്തെ വംശീയവിദ്വേഷ അജണ്ടകൾ വളർത്തി കൊണ്ടുവരാനുള്ള വ്യപകമായ ശ്രമങ്ങൾ നടക്കുന്നത് നടുക്കമുണ്ടാക്കുന്നതാണെന്നും എം എസ് എം സമ്മേളനം അഭിപ്രായപ്പെട്ടു.
ന്യുനപക്ഷ വിഭാഗങ്ങൾക്കു അർഹമായ വിദ്യാഭ്യാസ ആനുകൂല്യങ്ങളും സ്കോളർഷിപ്പും മരവിപ്പിച്ച കേന്ദ്ര, സംസ്ഥാന നടപടി അപലപനീയമാണ്.
രാജ്യത്തെ ഉന്നത കലാലയങ്ങളിൽ മുസ്‌ലിംപെൺകുട്ടികൾ ധാരാളം അഡ്മിഷൻ നേടുന്ന സാഹചര്യത്തിൽ അവരുടെ വ്യക്തിത്വം കാത്ത് സൂക്ഷിച്ചു പഠിക്കാനുള്ള സാഹചര്യം ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണെന്നും എം എസ് എം പറഞ്ഞു.
വഖഫ് നിയമഭേദഗതി മൂലം മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള വിദ്യാഭ്യാസ ,സാംസ്കാരിക കേന്ദ്രങ്ങൾ ദുർബലമായി പോകുന്ന അവസ്‌ഥയുണ്ടാകും. വഖഫ് നിയമ ഭേദഗതി യിൽ സുപ്രീംകോടതിയുടെ ക്രിയാത്മകമായ ഇടപെടൽ പ്രതീക്ഷ നല്കുന്നതാണെന്നും എം എസ് എം സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്ക് തടസ്സം നിൽക്കുന്നതാണ് വഖഫ് നിയമ ഭേദഗതിയെന്നും എം എസ് എം അഭിപ്രായപ്പെട്ടു.
കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയകാല സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കി വിവേകത്തോടെ മുന്നേറാൻ യുവാക്കൾ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിവൈകാരികത കത്തിച്ച് യുവ സമൂഹത്തെ തെരുവിലിറക്കി അവരെ ലക്ഷ്യത്തിൽ നിന്നും
തെറ്റിക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം എസ് എം പ്രസിഡന്റ് അമീൻ അസ്‌ലഹ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, യുസുഫ് ഹാജി, സയ്യിദ് അലി സ്വലാഹി, നജീബ് കാരാടൻ, അലി കടവത്തൂർ, അഹ്‌മദ് അനസ് മൗലവി, ഡോ.പി.എം.എ വഹാബ്, ഡോ ജംഷീർ ഫാറൂഖി, മുഹമ്മദ് അമീർ, എം.എസ് എം സംസ്ഥാന ട്രഷറർ നവാസ് സ്വലാഹി പ്രസംഗിച്ചു. എം.എസ് എം സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സഹദുദ്ദീൻ സ്വലാഹി, യഹ്‌യ കാളിക്കാവ്, ജംഷീദ് ഇരിവേറ്റി, എൻ.വി.അബ്ദു സലാം ശാക്കിർ, സെക്രട്ടറിമാരായ മഹ്സൂം അഹ് മദ് സ്വലാഹി, ഡോ.ഷഫീഖ് ഹസ്സൻ അൻസാരി, ശിബിലി മുഹമ്മദ്, ആദിൽ പി.ടി, ലബീബ് സിയാംകണ്ടം , നബീൽ ശറഫി, സുഹൈൽ കലേരി, അനസ് മദനി നേതൃത്വം നൽകി