എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് പ്രൗഡമായ തുടക്കം

Wayanad

സുല്‍ത്താന്‍ ബത്തേരി: സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ക്ക് പുതു ഭാവുകത്വം നല്‍കിയ എസ് എസ് എഫ് വയനാട് ജില്ലാ 30-ാമത് എഡിഷന്‍ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. കലാസാഹിത്യ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളുമായി മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി നാളെ സമാപിക്കും.

സമ്മേളന നഗരിയില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി അമ്പിളി ഹസ്സന്‍ ഹാജി, അസീസ് മാക്കുറ്റി, സൈദലവി അമാനി, മുഹമ്മദ് മുസ്‌ലിയാര്‍ മാടക്കര, ബഷീര്‍ മുസ്‌ലിയാര്‍, അഷ്‌റഫ് ബുഹാരി, ഹംസ ഫൈസി, സഅദ് ഖുതുബി, ഹാരിസ് റഹ്മാന്‍, ജമാല്‍ സുല്‍ത്താനി,ഷബീര്‍ വൈത്തിരി, റംഷാദ് ബുഖാരി, ബഷീര്‍ കുഴിനിലം, മഷൂദ് വെള്ളമുണ്ട, ജവാദ് ഹസനി, ആബിദ് പിലാക്കാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സാഹിത്യം വയനാടിന്റെ വഴി അടയാളം, അന്ന് കവിത പ്രതിരോധമായിരുന്നു ഇന്ന്? എന്നീ വിഷയങ്ങളില്‍ സാംസ്‌കാരിക സമ്മേളനം നടന്നു. സാംസ്‌കാരിക സമ്മേളന ചര്‍ച്ചക്ക് ഇയാസ് ചൂരല്‍മല, ഫാദര്‍ ജിന്‍സണ്‍, സാജന്‍, ഹംസകുട്ടി സഖാഫി, മിദ്‌ലാജ് തച്ചന്‍പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുപ്പതാമത് വയനാട് ജില്ലാ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ പി കെ പാറക്കടവ് ഇന്ന് നിര്‍വഹിക്കും. സിറാജുദ്ദീന്‍ മദനി സന്ദേശ പ്രഭാഷണം നടത്തും. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ സി അബൂബക്കര്‍ ഹസ്രത്ത് പ്രാര്‍ത്ഥന നിര്‍വഹിക്കും സമസ്ത വയനാട് ജില്ലാ സെക്രട്ടറി ഹംസ അഹ്‌സനി ഓടപ്പള്ളം ഉത്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണന്‍ എം ല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശംസാദ് മരക്കാര്‍, അലി മുസ്‌ലിയാര്‍ വട്ടത്തൂര്‍, കെ ഒ അഹ്മദ് കൂട്ടി ബാഖവി, രിസാല മാനേജിങ്ങ് എഡിറ്റര്‍ എസ് ശറഫുദ്ധീന്‍, കെ കെ മുഹമ്മദലി ഫൈസി, ഉസ്മാന്‍ മുസ്‌ലിയാര്‍, ബഷീര്‍ സഅദി, ലത്തീഫ് കാക്കവയല്‍, സഈദ് ശാമില്‍ ഇര്‍ഫാനി, സലാം മുസ്‌ലിയാര്‍ താഞ്ഞിലോട്, ഹാരിസ് ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിക്കും.