ജനതാദൾ എസ് ആർ ജെ ഡിയിൽ ലയിക്കുന്നതിൽ പൂർണ്ണ സമ്മതമെന്ന് എം വി ശ്രേയാംസ് കുമാർ

Kozhikode

കോഴിക്കോട്: ജനതാദൾ എസ് ആർ ജെ ഡിയിൽ ലയിക്കുന്നതിന് പൂർണ്ണ മനസ്സാണ് തനിക്ക് ഉള്ളതെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ്കുമാർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗംഭീരമായ വിജയം നേടും. വടകര ഉൾപ്പെടെ മണ്ഡലങ്ങളിൽ വൻഭൂരിപക്ഷത്തിലുള്ള വിജയം ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വടകരയിൽ ലോക്സഭ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ സൈബർ ആക്രമണത്തിന് വിധേയമാകുകയും പലതരത്തിലുള്ള മതേതര വിരുദ്ധ കൂട്ടുകെട്ടുകളും അവിടെ നടന്നതായൂം അദ്ദേഹം കുറ്റപ്പെടുത്തി.

മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷിക ദിനാചരണം വിപുലമായി ആചരിക്കുവാൻ ആർജെഡി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചതായി പ്രസിഡണ്ട് എം വി ശ്രേയാംഷ് കുമാർ അറിയിച്ചു.
സി കെ നാണുവിൻ്റെ നേതൃത്വത്തിലുള്ള ജനതാദൾ ഘടകം ആർജെഡിയിൽ ലയിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതായി പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാർ കുമാർ അറിയിച്ചു.