ഉന്നത പഠനത്തിന്ന് സൗകര്യമൊരുകണം: എം ജി എം സ്റ്റുഡന്‍റ്സ് വിംഗ്

Wayanad

കല്പറ്റ: ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണമെന്ന് എംജിഎം വയനാട് ജില്ല സ്റ്റുഡൻസ് വിങ്ങ് ആവശ്യപ്പെട്ടു.

ജീവിതവിജയത്തിന്റെ അടിസ്ഥാനം കേവലം മാർക്ക് നേടൽ ആണെന്ന ധാരണ വിദ്യാർത്ഥികൾക്ക് മാനസിക പ്രയാസമുണ്ടാക്കാൻ കാരണമാകുമെന്നും ജീവിത പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടുപോവാൻ ആവശ്യമായ ആത്മീയ വിജ്ഞാനം അനിവാര്യമാണെന്ന് ബോധ്യം അനിവാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു.

എം, ജി, എം ജില്ലാ സ്റ്റുഡൻസ് വിങ്ങ് കൽപ്പറ്റ അസ്ഹർ കോളേജിൽ സംഘടിപ്പിച്ച ഇൻസ്പെയർ സമ്മർ ക്യാമ്പ് കെ എൻ എം ജില്ലാ പ്രസിഡണ്ട് പി പോക്കർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. വിവിധസ ഷനുകളിലായി സുബൈർ സുല്ലമി അരീക്കോട്, റിസ് വാന പാണ്ടിക്കാട്, നബീലാ കുനിയിൽ, ഹാദിയ ബിൻത് അലി, ഹുസൈൻ മൗലവി വിഷയം അവതരിപ്പിച്ചു. അമാന ചാലിൽ സ്വാഗതം പറഞ്ഞു, റിഫാ തബസ്സു അധ്യക്ഷത വഹിച്ചു, സി കെ ഉമ്മർ, റഹ്മത്ത് പിണങ്ങോട്, ഫാത്തിമ ഇഖ്ബാൽ, സജിന കൽപ്പറ്റ, നിഹ അഫ്സൽ, ഉമൈബ മേപ്പാടി, സാലിഹ് എ പി എന്നിവർ നേതൃത്വം നൽകി.